ബ്രോ ഡാഡിയിലെ കഥാപാത്രം ഞാൻ ചെയ്തിരുന്നെങ്കിൽ കലക്കിയേനെ എന്ന് തോന്നി; പ്രിയ വാര്യർ

0
334

ലുസിഫറിന് ശേഷം മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥ്വിരാജ്‌സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. ഒറ്റിറ്റി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്രമായ അഭിപ്രായങ്ങളാണ് ലഭിച്ചത്. ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയപ്പോൾ മകൻ ഈശോ ജോൺ കറ്റാടിയെ അവതരിപ്പിച്ചത് പൃഥ്വിരാജ് തന്നെയാണ്.

മോഹൻലാൽ കഥാപാത്രത്തിന്റെ ഭാര്യയായ അന്നമ്മ ആയിട്ടാണ് തെന്നിന്ത്യൻ താരം മീന വേഷമിട്ടത്. കല്യാണി പ്രിയദർശനാണ് നായിക കഥാപാത്രത്തെ കൈകാര്യം ചെയ്തത്. കല്യാണി ചെയ്ത കഥാപാത്രം കിട്ടിയിരുന്നെങ്കിൽ തനിക്ക് നന്നായി ചെയ്യാൻ കഴിയുമായിരുന്നെന്ന് പറയുകയാണ് പ്രിയ വാര്യർ.

ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയ വാര്യർ ഇക്കാര്യം പറഞ്ഞത്. ഏതെങ്കിലും ഒരു സിനിമ കണ്ടിട്ട് ആ കഥാപാത്രമായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്ന് തോന്നിയത് ഏതാണ് എന്നായിരുന്നു അവതാരകന്റെ ചോദ്യം.

മിക്കവാറും എല്ലാ സിനിമകളും കാണുമ്പോഴും തോന്നാറുണ്ടെന്നും അടുത്തിടെ ഈ കഥാപാത്രം കിട്ടിയിരുന്നെങ്കില്‍ എന്ന തോന്നിയത് ബ്രോ ഡാഡി കണ്ടപ്പോഴാണെന്നും പ്രിയ വാര്യർ പറയുന്നു.

“ഈ കഥാപാത്രം കിട്ടിയിരുന്നെങ്കില്‍ ഇതിലും ഗംഭീരമായിട്ട് ചെയ്യാമായിരുന്നു എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അത് എല്ലാവര്‍ക്കും തോന്നുന്ന കാര്യം തന്നെയാണ്. അടുത്തിടെ ഈ കഥാപാത്രം കിട്ടിയിരുന്നെങ്കില്‍ എന്ന തോന്നിയത് അല്ലെങ്കില്‍ കലക്കിയേനെ എന്ന് തോന്നിയത് ബ്രോ ഡാഡി കണ്ടപ്പോഴാണ്.” താരം പറഞ്ഞു.

അത് താൻ തന്റെ മാനേജറോട് പറയുകയും ചെയ്തിരുന്നുവെന്നും പ്രിയ വാര്യർ കൂട്ടിച്ചേർത്തു. ഷൂട്ടിന്റെ സമയത്ത് ഒരു സീന്‍ ചെയ്തുകഴിഞ്ഞാല്‍ സംവിധായകന്‍ വന്ന് ചിലപ്പോള്‍ വെരി ഗുഡ് എന്ന് പറയും. ഞാന്‍ ചെന്ന് മോണിറ്റര്‍ ചെന്ന് നോക്കിയാല്‍ ഇതിനാണോ ഇങ്ങേര് വെരി ഗുഡ് എന്ന് പറഞ്ഞത് എന്ന് ചിന്തിക്കും. എനിക്ക് എന്നെ തന്നെ സ്‌ക്രീനില്‍ കാണാന്‍ ഭയങ്കര ചമ്മലാണ്,’ പ്രിയ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here