മലയാളികൾ ഏറെ സ്നേഹിക്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. അയൽപക്കത്തെ പയ്യനെപോലെയാണ് മലയാളി പ്രേക്ഷകർ ചാക്കോച്ചനെ കാണുന്നത്. 1997-ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം അനിയത്തിപ്രാവ് എന്ന ഹിറ്റ് ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ കുഞ്ചാക്കോ പിന്നീട് മലയാളത്തിലെ മുൻനിര യുവനായകന്മാരിലേക്ക് വളരുകയായിരുന്നു.
ഒരുസമയത്ത് അഭിനയത്തിൽ നിന്നും വിട്ടുനിന്ന താരം 2010-ഓടെ ചലച്ചിത്രരംഗത്ത് വീണ്ടും സജീവമായി.ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ കുഞ്ചാക്കോ പിന്നീടങ്ങോട്ട് സജീവമായിതന്നെ മലയാള സിനിമയിൽ നിലയുറപ്പിച്ചു.
ഈയിടെ പുറത്തിറങ്ങിയ ന്നാ താൻ കേസ് കൊട്, ഒറ്റ് എന്നീ ചിത്രങ്ങൾ ബോക്‌സ് ഓഫിസിൽ മികച്ച നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെ മനോരമക്ക് നൽകിയ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞ കാര്യങ്ങളാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്.
എക്കാലത്തെയും ചില ട്രെൻഡിങ്ങിന് തുടക്കം കുറിച്ച ചില ചിത്രങ്ങൾക്കൊപ്പം തനിക്ക് ഭാഗമാകാൻ ഭാഗ്യം ലഭിച്ചെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. അനിയത്തിപ്രാവ് അക്കാലത്ത് ക്യാംപസ് പ്രണങ്ങൾക്ക് തുടക്കം കുറിച്ചു. ട്രാഫിക് ഒരു ന്യൂ ജെൻ വേവ് സൃഷ്ടിച്ചു. ഹൗ ഓൾഡ് ആർ യു സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾക്ക് തുടക്കം കുറിച്ചു. അഞ്ചാം പാതിരാ ത്രില്ലർ ശ്രേണികൾക്കും പടയും നായാട്ടും രാഷ്ട്രീയം സംസാരിക്കുന്ന സിനിമൾക്കും കാരണമായി. അതൊക്കെ അങ്ങനെ സംഭവിക്കുന്നതാണ്. മനപൂർവമല്ല. ചാക്കോച്ചൻ പറഞ്ഞു.
പ്രായം മാറുന്നതിനനുസരിച്ചുള്ള റൊമാൻസ് നമ്മുടെ ജീവിതത്തിലും സിനിമയിലെ കഥാപാത്രങ്ങളിലും സംഭവിക്കും. രാമന്റെ ഏദൻ തോട്ടം’ എന്ന സിനിമയിൽ റൊമാൻസ് ഉണ്ട്. അതിലെ പ്ര ണയം വളരെ മനോഹരമായി മറ്റൊരു രീതിയിലാണു കാണിച്ചിട്ടു ള്ളത്. പ്രണയം ഒരു വ്യക്തിയോടു മാത്രമായിരിക്കണം എന്നില്ല. ഒരു വസ്തുവിനോടാകാം ഒരു പ്രവൃത്തിയോടാകാം. അങ്ങനെ ഏതു രീതിയിലാണെങ്കിലും ആ പ്രണയം ജ്വലിക്കുന്ന സിനിമക ളും കഥാപാത്രങ്ങളും ഇനിയും സംഭവിക്കും. അതു മറ്റൊരു തര ത്തിലായിരിക്കും എന്നേ ഉള്ളൂ.
ഇടക്കാലത്ത് ഇമേജിനെക്കുറിച്ചുള്ള ഒരു ബോധം ഉള്ളിൽ ഉണ്ടായിരുന്നു. എന്നാൽ, ഈ ഇമേജ് തന്നെയാണ് ഒരു അഭി നേതാവ് എന്ന നിലയിൽ മുന്നോട്ടുള്ള യാത്രയ്ക്കു തടസ്സമായി മാറിയത്. പിന്നീട് ആ ഇമേജിനു പുറത്തേക്കു വരാനുള്ള മനഃ പൂർവമായ ശ്രമങ്ങൾ കാര്യമായി എന്റെ ഭാഗത്തുനിന്ന് ഉണ്ടാ യിട്ടുണ്ട്. അതിനെ പിന്തുണയ്ക്കുന്ന സുഹൃത്തുക്കൾ സിനിമ യിൽ ഉണ്ടായിരുന്നു എന്നത് കൂടുതൽ സഹായകമായി.
രാജേ ഷ് പിള്ള, മഹേഷ് നാരായണൻ, മിഥുൻ മാനുവൽ തോമസ് തുടങ്ങിയവരൊക്കെ ഈ ഇമേജ് പൊളിക്കുകയും കരിയറിനെ മറ്റൊ രു തലത്തിലേക്കു കൊണ്ടുപോകാൻ ഉതകുന്ന തരത്തിലുള്ള സിനിമകളുമായി വരികയും അത് എന്റെ ജീവിതത്തിലെയും മല യാള സിനിമയിലെയും തന്നെ എണ്ണപ്പെടുന്ന സിനിമകളായി മാ റുകയും ചെയ്തു. “അറിയിപ്പിലെ കഥാപാത്രം ഞാൻ ഇതുവ രെ ചെയ്തിട്ടുള്ളതിൽ ഏറ്റവും തീവ്രമായതും ഒരുപരിധിവരെ പ്രേക്ഷകർക്ക് ഇച്ചിരി ദേഷ്യമൊക്കെ തോന്നാവുന്ന ഒന്നുമാണ്.
ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത, ചാക്കോച്ചൻ ചെയ്യുമെന്ന് ആളു കൾ പ്രതീക്ഷിച്ചിട്ടില്ലാത്ത കഥാപാത്രമാണ് ഹരീഷ്. അതിന്റെ ഒരു എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. ഇതുവരെ എന്നെ കാണാ ത്ത രീതിയിലുള്ള ഒരു കഥാപാത്രമായി എന്നെ ആ സിനിമയിൽ പ്ലെയ്സ് ചെയ്യണം എന്ന് മഹേഷും ഞാനും ആത്യന്തികമായി ആഗ്രഹിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പിലെ ഹരീഷ് സംഭവിക്കുന്നത്. കുഞ്ചാക്കോ ബോബൻ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
എപ്പോൾ എന്തു സംഭവിക്കു ന്നു, അത് ഏറ്റവും നല്ലതിന് എന്നാണു ഞാൻ വിശ്വസിക്കുന്നത്. എന്റെ സിനിമാജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടത്തിലായി രിക്കാം മകൻ ഇസഹാക് ജനിച്ചത്. വ്യക്തിജീവിതത്തിലും തൊഴിൽജീവിത ത്തിലും ഏറ്റവും നല്ല കാലഘട്ടത്തിലാണ് മകനുണ്ടായത്. അവൻ ജനിക്കുന്നത് . ഏതു സമയത്തായിരുന്നെങ്കിലും മാതാപിതാക്കൾ എന്ന രീതിയിൽ അതനുസരിച്ചു ഞങ്ങൾ പൊരുത്തപ്പെട്ടേനെ എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്…കുടുംബത്തെ കുറിച്ച് ചാക്കോച്ചൻ പറഞ്ഞു.
Recent Comments