മുൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
ശരത് പവാറാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഗവർണർ പദവി വഹിച്ചിട്ടുണ്ട്. എഐസിസി മുൻ ജോയിന്റ് സെക്രട്ടറിയാണ്.
ആഗസ്റ്റ് 6നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 19 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.
“ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഒരു പദവിയും ബഹുമതിയുമാണ്. ഞാൻ ഈ നാമനിർദ്ദേശം വളരെ വിനയത്തോടെ സ്വീകരിക്കുകയും പ്രതിപക്ഷ നേതാക്കൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി അറിയിക്കുകയും ചെയ്യുന്നു” മാർഗരറ്റ് ആൽവ ട്വീറ്റ് ചെയ്തു.