ഇതുവരെ കണ്ട ദളപതി പടമല്ല, ഇത് വേറെ ലെവൽ ഐറ്റം ; വിജയ് – ലോകേഷ് ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ കേട്ടോ

0
507
Image credit-public domain

സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി ചിത്രം ആണ് ദളപതി 67′.

വിക്രം എന്ന വൻ ഹിറ്റിനു പിന്നാലെ ലോകേഷ് ഒരുക്കുന്ന സിനിമ എന്ന നിലക്ക് വലിയ പ്രതീക്ഷയാണ് സിനിമക്ക് മേൽ ആരാധകർ വക്കുന്നത്.

സിനിമയുമായി ബന്ധപെട്ടു വരുന്ന ഓരോ അപ്ഡേഷനും കേട്ട് സിനിമ പ്രേമികൾ ആവേശത്തിലാണ്.

Image credit-public domain

ഇപ്പോഴിത സിനിമയുമായി ബന്ധപ്പെട്ടു വരുന്ന പുതിയ റിപ്പോർട്ട്‌ കേട്ട് ത്രില്ലടിച്ചിരിക്കുകയാണ് സിനിമ പ്രേമികൾ.

വിജയ്-ലോകേഷ് കനകരാജ് കൂട്ടുക്കെട്ടിൽ എത്തുന്ന ‘ദളപതി 67’ ൽ തെന്നിന്ത്യൻ താരം അർജുൻ സർജ ഭാഗമാകും എന്നാണ് റിപ്പോർട്ട്‌. നടൻ സുപ്രധാന വേഷത്തിലാകും എത്തുക എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതാദ്യമായാണ് വിജയ് ചിത്രത്തിൽ അർജുൻ ഭാഗമാകുന്നത്.തൃഷ, സാമന്ത എന്നിവരും സിനിമയിൽ അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. റിപ്പോര്‍ട്ട് പ്രകാരം വിജയ്‌യുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുക.

ഗ്യാങ്‌സ്റ്റർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ സാമന്ത പൊലീസ് വേഷത്തിലാകും എത്തുക. .സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.ഈ വർഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

Image credit-public domain

 

 

LEAVE A REPLY

Please enter your comment!
Please enter your name here