അമേരിക്കയിലും യൂറോപ്പ്യൻ രാജ്യങ്ങളിലും കുരങ്ങുപനി, മറ്റ് രാജ്യങ്ങളിലേക്ക് വ്യാപനത്തിന് സാധ്യത

0
2255

നാല് രാജ്യങ്ങളിൽ കുരങ്ങുപനി. അമേരിക്ക, സ്പെയിൻ, പോർച്ചുഗൽ, യുകെ എന്നീ രാജ്യങ്ങളിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. രോഗത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ബ്രിട്ടനിൽ ഈ മാസം ആദ്യം തന്നെ രോഗത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നിലവിൽ ഒൻപത് കേസുകൾ ബ്രിട്ടനിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സ്പൈയിനിലും പോർച്ചുഗലിലുമായി ഏകദേശം നാല്പത് പേരിൽ രോഗ ബാധ കണ്ടെത്തിയിട്ടുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് രോഗം പടരാൻ സാധ്യത കൂടുതലാണെന്നും എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്നും ആരോഗ്യ വിദഗ്ദ്ധർ അറിയിക്കുന്നു.

യുകെയിൽ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത് നൈജീരിയയിൽ നിന്ന് തിരിച്ചെത്തിയ ഒരാളിലാണ്. അമേരിക്കയിൽ നിന്ന് അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത മസാച്യുസെറ്റ്സ് സ്വദേശിയിൽ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് കുരങ്ങുപനി പകരുന്നത്. ആഫ്രിക്കയുടെ ഭാഗങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന  അപകടകരമായ കുരങ്ങുപനി ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് പടരുന്നത് ആശങ്കയോടെയാണ് ആരോഗ്യ മേഖല നോക്കി കാണുന്നത്.

മുഖത്തും ശരീരത്തും ചിക്കൻ പോക്‌സ് പോലുള്ള കുരുക്കൾ, പനി, ശരീര പേശികളിൽ വേദന എന്നിവയാണ് കുരങ്ങ് പനിയുടെ ലക്ഷണങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here