മലയാളത്തിൽ അറിയപ്പെടുന്ന നടിയാണ് ഷംന കാസിം. ഷംനയുടെ പ്രതിഭയ്ക്ക് ഒത്ത വേഷങ്ങൾ ഇതുവരെ കിട്ടിയിട്ടില്ല എന്ന് തന്നെ പറയാം. മലയാളസിനിമയിൽ ഉണ്ടായിട്ടുള്ള ദുരനുഭവങ്ങൾ കുറിച്ച് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു അനുഭവമാണ് താരം ഇപ്പോൾ പറയുന്നത്.
മോസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചാണ് ഷംന പറയുന്നത്. ദിലീപ് നായകനായി എത്തിയ ചിത്രമായിരുന്നു ഇത്. ഫാസിൽ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഒരു ചെറിയ കുട്ടിയും ചെറുപ്പക്കാരനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. ചിത്രത്തിൽ നായികയാവാൻ തന്നെയാണ് ആദ്യം സമീപിച്ചത് എന്നാണ് ഷംന പറയുന്നത്.
ഗായിക അശ്വതി അശോകൻ ആയിരുന്നു. ഷംന പറയുന്നത് ഇങ്ങനെ. ഷൂട്ടിംഗ് തുടങ്ങുന്നതിനു രണ്ടു ദിവസം മുൻപാണ് ഒഴിവാക്കിയ കാര്യം അറിയിച്ചത്. ദിലീപേട്ടനൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയതിൽ സന്തോഷിച്ച് ഇരിക്കുകയായിരുന്നു താൻ. ചിത്രത്തിൽ അവസരം ഉള്ളതിനാൽ രണ്ടു മാസത്തേക്കുള്ള സ്റ്റേജ് ഷോകൾ ഒക്കെ വേണ്ട എന്ന് വെച്ചിരുന്നു. തമിഴിൽ ചിമ്പുവിൻ്റെ സെക്കൻഡ് ഹീറോയിൻ ആയി വിളിച്ചിരുന്നു. അതും ഉപേക്ഷിച്ചു. അങ്ങനെ ഇരിക്കുകയാണ് തന്നെ വിളിച്ച് ഈ കാര്യം പറഞ്ഞത്.
തനിക്ക് ഒരുപാട് സങ്കടവും ദേഷ്യവും ഒക്കെ വന്നു. ദിലീപ് ഏട്ടൻ വിളിച്ച് ഷംന എന്നെ ശപിക്കരുത് എന്ന് പറഞ്ഞിരുന്നു. അങ്ങനെയൊന്നും താൻ ചെയ്യില്ല എന്ന് പറഞ്ഞു. പക്ഷേ തന്നെ വേദനിപ്പിച്ചതിന് എന്തെങ്കിലും റിസൾട്ട് ആ സിനിമയ്ക്ക് കിട്ടുമെന്ന് പറഞ്ഞു. ഇക്കാര്യം ഫാസിൽ സാറിനും അറിയാവുന്നതാണ്. അത്രയേറെ താൻ വേദനിച്ചിരുന്നു. അടുത്ത ചിത്രത്തിൽ അവസരം തരാം എന്ന് സാർ പറഞ്ഞിരുന്നു. അതൊന്നും കേൾക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു. ദിലീപേട്ടൻ കാരണമല്ല ആ അവസരം നഷ്ടപ്പെട്ടത്. അദ്ദേഹവുമായി നല്ല സൗഹൃദമുണ്ട്. അദ്ദേഹം അങ്ങനെ ചെയ്യില്ല എന്നുള്ള വിശ്വാസം തനിക്കുണ്ട്. കാരണം അദ്ദേഹത്തിനും ഒരു മകൾ ഉള്ളതല്ലേ. താരം പറഞ്ഞു.