ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് സജീവമായ നടിയായിരുന്നു നഗ്മ എന്ന അരവിന്ദ് മൊറാർജി. 1990കളിൽ അഭിനയ രംഗത്തേക്ക് എത്തിയ നടി ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം എന്ന മലയാള സിനിമയിലൂടെ മലയാളികൾക്കും ഏറെ പ്രിയങ്കരിയായി. ചിത്രത്തിലെ യമുന റാണി എന്ന കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല.
കാതലൻ, ഭാഷ, ലാൽ ബാദ്ഷാ, കിംഗ് അങ്കിൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ നഗ്മ വേഷമിട്ടിട്ടുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്,മലയാളം, കന്നഡ, പഞ്ചാബി എന്നീ ഭാഷകളിൽ നടി അനശ്വരമാക്കിയ കഥാപാത്രങ്ങൾ നിരവധിയാണ്.
ഇതിനിടെയിൽ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന നടി നിലവിൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറി കൂടിയാണ്. ഇപ്പോഴിതാ നഗ്മയോടൊപ്പം അമേരിക്കയില്‍ ഷോയ്ക്ക് പോയപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന നടൻ മുകേഷിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
“‘നിറം’ സിനിമയിലെ ‘ശുക്രിയ’ എന്ന പാട്ട് നീയും നഗ്മയും കൂടി ചെയ്യെന്ന് പ്രിയന്‍ പറഞ്ഞു. പക്ഷെ നല്ല പോലെ ചെയ്യണമെന്ന് പറഞ്ഞു. ഞാന്‍ പ്രിയനോട് നന്ദി പറഞ്ഞു. കലാമാസ്റ്റര്‍ ആണ് ഡാന്‍സ് മാസ്റ്റര്‍. ഡാന്‍സിന്റെ അവസാനം ഞാനും നഗ്മയും കെട്ടിപ്പിടിച്ച് സ്റ്റേജിലെ ലൈറ്റ് പതിയെ അണയുന്നതാണ്” മുകേഷ് പറയുന്നു.
“ഞാന്‍ നഗ്മയുടെ അടുത്ത് പോയി. ഡാന്‍സിലെ അവസാന ഭാഗത്തെ കെട്ടിപ്പിടുത്തം ഒന്നു കൂടി നന്നാക്കണം എന്ന് പ്രിയദർശൻ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു.ആദ്യ ഷോ കഴിഞ്ഞപ്പോള്‍ നഗ്മ വിളിച്ചു, ഞാന്‍ നന്നായി കെട്ടിപ്പിടിച്ചില്ലേ എന്ന് ചോദിച്ചു. നന്നായിട്ടുണ്ട്, പക്ഷെ പെര്‍ഫക്ഷന്റെ ആളാണ് പ്രിയന്‍ കുറച്ചു കൂടി നന്നാക്കണമെന്ന് ഞാന്‍ പറഞ്ഞു. അടുത്ത ഷോയില്‍ എന്നെ ശ്വാസം മുട്ടിക്കുന്നത് പോലെ കെട്ടിപ്പിടിച്ചു.
പരിപാടി കഴിഞ്ഞ്ഷോയുടെ അനുഭവങ്ങള്‍ ഓരോ ആള്‍ക്കാരും പറയാന്‍ തുടങ്ങി. അങ്ങനെ നഗ്മയുടെ അടുത്ത് മൈക്ക് എത്തി. ‘എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഷോ ആയിരിക്കും ഇത്. മറക്കാത്തത് എന്തെന്നാല്‍ പെര്‍ഫോമന്‍സ് കൊണ്ടല്ല.’ ‘ഇതിന്റെ പിന്നില്‍ ഞാന്‍ ഇത്രയും രസിച്ച സന്തോഷിച്ച ദിവസങ്ങള്‍ ഉണ്ടായിട്ടില്ല.
എനിക്ക് കുസൃതികള്‍ ഭയങ്കര ഇഷ്ടമാണ്. പ്രിയന്‍ കെട്ടിപ്പിടുത്തം പോരാ എന്ന് പറയുന്നെന്ന് മുകേഷ് വെറുതെ പറയുന്നതാണെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു. പക്ഷെ ഞാന്‍ ആ കുസൃതി ആസ്വദിച്ചു” മുകേഷ് അനുഭവം പങ്കുവെച്ചു.